വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചു
text_fieldsചങ്ങരംകുളം: ഉദ്നുപറമ്പിൽ രണ്ട് വീടുകളുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. ഉദ്നുപറമ്പ് കോളടിക്കൽ ഷക്കീർ, ഉദ്നുപറമ്പ് സ്വദേശി നസറു എന്നിവരുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളാണ് കത്തിയത്. ഷക്കീറിന്റെ ഇന്നോവയും നസറുവിന്റെ ഥാറുമാണ് കത്തിയത്.
രാത്രി ഒന്നോടെ തീ ആളിപടരുന്നത് കണ്ട അയൽവാസികൾ ബഹളം വെക്കുകയായിരുന്നു. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു. ഇതിന് പിന്നിൽ വ്യക്തിവൈരാഗ്യമുള്ള ലഹരിസംഘങ്ങളാണെന്ന് സംശയിക്കുന്നതായും പലതവണ ഫോണിലൂടെ ഭീഷണിസന്ദേശങ്ങൾ വന്നിരുന്നെന്നും ഷക്കീർ പറഞ്ഞു. സംഭവത്തെത്തുടർന്ന് സംശയമുള്ള പൂക്കരത്തറ സ്വദേശിയെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

