കനത്ത മഴ: വണ്ടൂരിലെ റോഡുകളിൽ വെള്ളം മൂടി
text_fieldsവണ്ടൂർ: കനത്ത മഴയിൽ വണ്ടൂരിലെ മഞ്ചേരി നാലുവരി പാതയിലും മാർക്കറ്റ് ബൈപാസിലും വെള്ളം കയറി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് കനത്ത മഴ പെയ്തത്. ഒരു മണിക്കൂറിലധികം മഴ തിമിർത്ത് പെയ്തതോടെ നിലമ്പൂർ റോഡ്, മഞ്ചേരി റോഡ്, പാണ്ടിക്കാട് റോഡ്, മാർക്കറ്റ് ബൈപാസ് എന്നിവിടങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. മാർക്കറ്റ് ബൈപാസിലെ രണ്ട് ഇറച്ചിക്കടകളിലും വെള്ളം കയറി.
അങ്ങാടിയിലെ പ്രധാന അഴുക്കുചാലുകൾ വർഷങ്ങളായി വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടുകൾക്ക് കാരണമാകുന്നത്. രാവിലെ തെളിഞ്ഞ കാലാവസ്ഥയായതിനാൽ വിദ്യാർഥികളടക്കം കുട എടുക്കാതെയാണ് എത്തിയത്. സ്കൂൾ വിട്ട സമയം കനത്ത മഴയായതിനാൽ മിക്കവരും നനഞ്ഞ് പോകുന്നത് കാണാമായിരുന്നു.

