വളാഞ്ചേരിയിൽ കവർച്ച; വ്യാപാരികൾക്ക് വലിയ നഷ്ടം
text_fieldsവളാഞ്ചേരി: വളാഞ്ചേരിയിൽ മൂന്നിടങ്ങളിലായി നടന്ന കവർച്ചയിൽ വ്യാപാരികൾക്ക് വലിയനഷ്ടം. മോഷ്ടാവിനായുള്ള തിരച്ചിൽ വളാഞ്ചേരി പൊലീസ് ആരംഭിച്ചു. ടി.ടി പടിയിലെ ഐറിഷ് ബാത്ത് ഗാലറിയിലും പി.ടി ഗ്ലാസ് ഹൗസിലും കാവുംപുറത്തെ ട്രെഡേഴ്സിലുമാണ് തിങ്കളാഴ്ച പുലർച്ച മോഷണം നടന്നത്. മൂന്നുമണിയോടെ ആയിരുന്നു കാവുംപുറത്തെ കടയിൽ മോഷണം. സംഭവത്തിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കടയുടെ സി.സി.ടി.വിയിലുണ്ട്. ഡോർ പൊളിച്ച് അകത്തുകയറി സി.സി.ടി.വി കാമറകൾ ദിശ മാറ്റിവെച്ചാണ് മോഷ്ടിച്ചത്.
കൗണ്ടറിലെ മേശവലിപ്പിലെ പണവും നഷ്ടപ്പെട്ടു. സ്ഥലങ്ങൾ സന്ദർശിച്ച വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. സമാനമായ രീതിയിൽ തന്നെയാണ് മറ്റു രണ്ടുകടകളിലേയും കവർച്ച. അതിനാൽ മൂന്നിടങ്ങളിലായി നടന്ന മോഷണത്തിൽ ഒരുവ്യക്തി തന്നെയാണോ കവർച്ച നടത്തിയതെന്ന് സംബന്ധിച്ച അന്വേഷണവും നടത്തുന്നുണ്ട്.

