Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെറ്റ് യോഗ്യത നേടിയവരെ അനുമോദിച്ചു

text_fields
bookmark_border
congratulated those who NET qualified
cancel
camera_alt

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്റ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ന്‍ഡ് ഗൈ​ഡ​ന്‍സ് ബ്യൂ​റോ ന​ല്‍കി​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ യു.​ജി.​സി നെ​റ്റ് യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ പ്രോ ​വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം. നാ​സ​ര്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ക്കൊ​പ്പം

Listen to this Article

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ നല്‍കിയ സൗജന്യ പരിശീലന ക്ലാസില്‍ പങ്കെടുത്ത് യു.ജി.സിയുടെ നെറ്റ് യോഗ്യത നേടിയവര്‍ക്ക് അനുമോദനം. 116 പേരാണ് കോവിഡ് കാലത്ത് നടത്തിയ ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുത്ത് നെറ്റ് യോഗ്യത നേടിയത്. മികച്ച നേട്ടത്തിന് പ്രാപ്തരാക്കിയ അധ്യാപകരെയും ചടങ്ങില്‍ അഭിനന്ദിച്ചു. സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ഗൈഡന്‍സ് ബ്യൂറോ ചീഫ് ഡോ. സി.സി. ഹരിലാല്‍ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി ചീഫ് എന്‍.വി. സമീറ, അറബിക് പഠനവിഭാഗം മേധാവി ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ. ഇ. അബ്ദുൽ മജീദ്, എജുക്കേഷന്‍ വിഭാഗം മേധാവി ഡോ. എ. ഹമീദ്, ഹിന്ദു ദിനപത്രത്തിന്റെ സീനിയര്‍ കറസ്പോണ്ടന്റ് അബ്ദുൽ ലത്തീഫ് നഹ, ഫാറൂഖ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി. മുഹമ്മദ് സലിം, മേപ്പയൂര്‍ ഗവ. വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഡോ. ഇസെഡ്.എ. ഷമീം, ഡോ. നസറുദ്ദീന്‍, പി.ആര്‍.ഒ സി.കെ. ഷിജിത്ത്, പി. ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - congratulated those who NET qualified
Next Story