30 ഗ്രാം രാസലഹരിയും 700 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsജാഫർ ജാഫറലി
മലപ്പുറം: വള്ളിക്കാപ്പറ്റയിൽ 30 ഗ്രാം രാസലഹരിയും 700 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റ സ്വദേശികളായ കൂരിമണ്ണിൽ പുളിക്കാമത്ത് ജാഫർ (30), കുറ്റീരി പുളിക്കാമത്ത് ജാഫറലി (30) എന്നിവരെയാണ് മലപ്പുറം എസ്.ഐ വി. ജിഷിലിന്റെ നേതൃത്വത്തിൽ ജില്ല ആന്റി നാർക്കോട്ടിക് സംഘം പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. പ്രതികൾക്കെതിരെ കഞ്ചാവ്, അടിപിടി എന്നിവ ഉൾപ്പെടെ നിരവധി കേസുകളുണ്ട്. ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദേശപ്രകാരം ജില്ല ആന്റി നാർകോട്ടിക് ടീം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. എ.എസ്.ഐ തുളസി, പൊലീസ് ഉദ്യോഗസ്ഥരായ ദിനേഷ് ഇരുപ്പക്കണ്ടൻ, കെ.കെ. ജസീർ, ആർ. ഷഹേഷ്, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

