125 പവൻ സ്വർണാഭരണങ്ങളുമായി നവവധു മുങ്ങിയെന്ന് വ്യാജ പ്രചാരണം
text_fieldsതിരൂർ: പുതിയങ്ങാടിയിൽ 125 പവൻ സ്വർണാഭരണങ്ങളുമായി നവവധു കാമുകനൊപ്പം മുങ്ങിയെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ഒരുമാസം മുമ്പ് വിവാഹിതയായ യുവതിയാണ് ഭർതൃവീട്ടിൽനിന്ന് ഒളിച്ചോടിയതെന്നും വിവാഹ സമയത്ത് വീട്ടുകാർ നൽകിയ 125 പവനിലേറെ സ്വർണാഭരണങ്ങളുമായാണ് യുവതി കാമുകനോടൊപ്പം സ്ഥലംവിട്ടതെന്നുമാണ് വ്യാജ പ്രചാരണം.
ഇതിെൻറ സി.സി.ടി.വി ദൃശ്യങ്ങളാണെന്നും പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വാർത്തയും ദൃശ്യവും പ്രചരിപ്പിക്കുന്നുണ്ട്. ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകിയെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വ്യാജ വാർത്തയിലുണ്ട്. എന്നാൽ, പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ വ്യാജ പ്രചാരണമാണെന്ന് മനസ്സിലായതായും തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത് പറഞ്ഞു.

