Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹന പരിശോധനക്കിടെ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
Listen to this Article
തിരൂർ: വാഹന പരിശോധനക്കിടെ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമം. പറവണ്ണയിൽ വാഹന പരിശോധനക്കിടെയായിരുന്നു സംഭവം. സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും നിർത്താതെ അപായപ്പെടുത്താൻ ശ്രമിച്ച് കടന്നുകളഞ്ഞത്.
കൊടക്കൽ ഭാഗത്തുവെച്ച് ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല. രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ കാലാവധിയും കഴിഞ്ഞിട്ടുണ്ട്. വാഹനത്തിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Next Story

