വീട്ടുകാർ നോക്കിനിൽക്കെ കിണർ ഇടിഞ്ഞ് താഴ്ന്നു
text_fieldsഇടിഞ്ഞ് താഴ്ന്ന കിണർ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സന്ദർശിക്കുന്നു
തിരൂരങ്ങാടി: വീട്ടുകാർ നോക്കിനിൽക്കെ കിണർ ഇടിഞ്ഞ് താഴ്ന്നു. നന്നമ്പ്ര പതിനഞ്ചാം വാർഡിൽ ജി.എൽ.പി സ്കൂളിന് സമീപം പരേതനായ കാഞ്ഞിരത്തിങ്ങൽ പരമേശ്വരെൻറ വീട്ടിലെ കിണറാണ് ഇടിഞ്ഞത്.
ബുധനാഴ്ച രാവിലെ 11ന് കിണറ്റിൽനിന്ന് വെള്ളം കോരിയിരുന്നതാണ്. ഇതിന് തൊട്ടുപിറകെയാണ് അപകടമുണ്ടായത്. സമീപം ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റൈഹാനത്ത്, വൈസ് പ്രസിഡൻറ് എൻ.വി. മൂസക്കുട്ടി, വാർഡ് മെംബർ പി.പി. ശാഹുൽ ഹമീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.കെ. ശമീന തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

