മലബാര്‍ സമര ചരിത്രത്തെ വികലമാക്കാൻ അനുവദിക്കില്ല –പി.എം.എ. സലാം
text_fieldsതിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ഹജൂര്‍ കച്ചേരിയില്‍ സംഘടിപ്പിച്ച സ്മൃതിപഥം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി: മലബാർ സ്വാതന്ത്ര്യ സമര ചരിത്രത്തെ വികലമാക്കാൻ അനുവദിക്കില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. 1921 മലബാര്‍ സമരം നൂറാം വാര്‍ഷികത്തിെൻറ ഭാഗമായി തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ഹജൂര്‍ കച്ചേരിയില്‍ സംഘടിപ്പിച്ച സ്മൃതിപഥം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. അലി അക്ബര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ല ട്രഷറര്‍ അരിമ്പ്ര മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടരി കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍, ഷരീഫ് വടക്കയില്‍, യു.എ. റസാഖ്, അനീസ് കൂരിയാടന്‍, നവാസ് ചിറമംഗലം, തൈക്കാടന്‍ മമ്മുട്ടി, യു. ശാഫി കുണ്ടൂര്‍, അസീസ് ഉള്ളണം, സി.എച്ച്. അബൂബക്കര്‍ സിദ്ദീഖ്, കെ. മുഹീനുല്‍ ഇസ്ലാം, അയ്യൂബ് തലാപ്പില്‍, ജാഫര്‍ കുന്നത്തേരി, ശുഹൈബ് കണ്ടാണത്ത്, അരിമ്പ്ര സുബൈര്‍, ബാപ്പുട്ടി ചെമ്മാട് എന്നിവർ സംസാരിച്ചു.

