എടക്കുളം സ്കൂളിലെ പൂന്തോട്ടം സാമൂഹിക വിരുദ്ധർ നശിപ്പിച്ചു
text_fieldsഎടക്കുളം ഗവ. എൽ.പി സ്കൂളിലെ പൂന്തോട്ടം നശിപ്പിച്ച നിലയിൽ
തിരുനാവായ: എടക്കുളം ജി.എം.എൽ.പി സ്കൂളിലെ പൂന്തോട്ടം നശിപ്പിച്ചതായി പരാതി. സ്കൂൾ കെട്ടിടത്തിന് മുന്നിൽ യു.പി സ്കൂളിന്റെ ഭൂമിയിൽ മാനേജരുടെ സഹായത്തോടെ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പൂന്തോട്ടമാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. നിരവധി ചെടികളും ചട്ടികളും നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലെത്തിയ വിദ്യാർഥികളും അധ്യാപകരുമാണ് സംഭവം കണ്ടത്. പി.ടി.എ കമ്മിറ്റി തിരൂർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ജനുവരിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്ത സ്കൂൾ കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ നേരത്തെ സാമൂഹിക വിരുദ്ധർ തകർത്തിരുന്നു.

