നാട്ടുകാരിൽ പരിഭ്രാന്തി പരത്തി ഗുഹ കവാടം
text_fieldsചീക്കോട് പഞ്ചായത്തിലെ 16ാം വാർഡ് തീണ്ടപാറ മണ്ടൂത്തുംകണ്ടി അയ്യപ്പൻകുത്തിൽ
സ്വകാര്യ പറമ്പിൽ കണ്ടെത്തിയ വലിയ ഗുഹ
എടവണ്ണപ്പാറ: ഗുഹ കവാടം പ്രത്യക്ഷപ്പെട്ടത് നാട്ടുകാരിൽ ഭീതി പരത്തുന്നു. ചീക്കോട് ഗ്രാമപഞ്ചായത്തിലെ തീണ്ടപാറയിലാണ് കഴിഞ്ഞ ദിവസം വലിയ ഗുഹ കവാടം പ്രത്യക്ഷപ്പെട്ടത്. പരിസരവാസികളിൽ പരിഭ്രാന്തി പരത്തിയ ഗുഹ കാണാൻ ആളുകളുടെ തിരക്കാണ്.
ചീക്കോട് പഞ്ചായത്തിലെ 16ാം വാർഡിൽ മണ്ടൂത്തുംകണ്ടി അയ്യപ്പൻകുത്തിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് ഗുഹ രൂപപ്പെട്ടത്. ഭൂമിക്ക് വിള്ളലും വന്നിട്ടുണ്ട്. മുമ്പ് ചെങ്കൽ ക്വാറിയായിരുന്ന ഈ ഭൂമി. ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇളങ്കയിൽ മുംതാസ്, വാർഡ് അംഗം ഷാഹിന, മുൻ അംഗം യു.കെ. ബഷീർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

