Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരിന്തല്‍മണ്ണയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

text_fields
bookmark_border
അ​പ​ക​ടം ബുധനാഴ്ച പുലർച്ച 12.15ന് • ഇ​ന്ധ​നം ചോ​ർ​ന്നു •ഡ്രൈ​വ​ർ, ക്ലീ​ന​ർ എ​ന്നി​വ​ർ​ക്ക് പ​രി​ക്ക്
tanker lorry
cancel

​പെ​രി​ന്ത​ൽ​മ​ണ്ണ: നി​യ​ന്ത്ര​ണം വി​ട്ട ഇ​ന്ധ​ന ടാ​ങ്ക​ർ നി​ർ​മാ​ണം ന​ട​ക്കു​ന്ന പാ​ല​ത്തി​ൽനി​ന്ന് താഴെ ച​തു​പ്പി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ബുധനാഴ്ച പുലർച്ച 12.15നാ​ണ് സംഭവം. വീ​ഴ്ച​യി​ൽ ഇ​ന്ധ​നം ചോ​ർ​ന്നെ​ങ്കി​ലും പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫി​സ​ർ സി. ​ബാ​ബു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി അ​പ​ക​ടാ​വ​സ്ഥ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി.

ലോ​റി​ ഡ്രൈ​വ​ർ, ക്ലീ​ന​ർ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​മ്പൂ​ർ-​പെ​രു​മ്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യി​ൽ മേ​ലാ​റ്റൂ​ർ മു​ത​ൽ പു​ലാ​മ​ന്തോ​ൾ വ​രെ 30 കി.​മീ റോ​ഡ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ഊ​ട്ടി റോ​ഡി​ൽ മു​ണ്ട​ത്ത​പ്പാ​ലം പൊ​ളി​ച്ച് പുതുക്കി നിർമിക്കുന്നു​ണ്ട്. പാ​ലം പ​ണി ക​ഴി​ഞ്ഞെ​ങ്കി​ലും റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​നു സ​ജ്ജ​മാ​ക്കി​യി​ട്ടി​ല്ല. പാ​ല​ത്തി​ൽ മ​ണ്ണ് കൂ​ട്ടി​യി​ട്ട ഭാ​ഗ​ത്ത്‌ എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന്റെ വെ​ളി​ച്ച​ത്തി​ൽ റോ​ഡ് കാ​ണാ​തെ ടാ​ങ്ക​ർ​ലോ​റി നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

മറിഞ്ഞ ടാങ്കർ രാവിലെ നിവർത്തി നിർത്തി ഇന്ധന ചോർച്ച താൽക്കാലികമായി തടഞ്ഞു. ഇനി ഇന്ധനം മാറ്റുകയോ ഇന്ധനത്തോടെ ലോറി വലിച്ചു കയറ്റുകയോ ചെയ്യാൻ സാധ്യത തേടുകയാണ്. പെരിന്തൽമണ്ണ സബ് കലക്ടർ സ്ഥലത്തെത്തി അപകട നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - tanker lorry overturned after losing control at Perinthalmanna
Next Story