കഞ്ചാവ് കേസിലെ പ്രതിയെ കാപ്പ ചുമത്തി തടങ്കലിലാക്കി
text_fieldsഅബ്ദുൽ
റഹ്മാൻ
കോങ്ങാട്: കഞ്ചാവ് കേസിലെ പ്രതി പരപ്പനങ്ങാടി വള്ളിക്കുന്ന് അബ്ദുൽ റഹ്മാനെ (57) കാപ്പ ചുമത്തി തടങ്കലിലാക്കി. കഞ്ചാവ് വിൽപനക്കായി സൂക്ഷിച്ച കേസിലാണ് കാപ്പ ചുമത്തിയത്. ഷൊർണൂർ, കോങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ജില്ല പോലീസ് മേധാവി ആർ. അജിത് കുമാറിന്റെ ശിപാർശ പ്രകാരം ജില്ല കലക്ടർ എം.എസ്. മാധവിക്കുട്ടി പുറപ്പെടുവിച്ച ഉത്തരവനുസരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
മണ്ണാർക്കാട് ഡിവൈ.എസ്.പി സി. അലവി, കോങ്ങാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി. പ്രദീപ് കുമാർ, സബ് ഇൻസ്പെക്ടർ അതുൽ മോഹൻ, എ.എസ്.ഐ ഷീബ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം. സുനിൽ, എം. ഗണേഷ്, എ. ശിവദാസ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

