സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽസ് പൂർത്തിയായി
text_fieldsകോട്ടപ്പടി മൈതാനത്ത് നടന്ന കായിക വിദ്യാലയങ്ങളിലേക്കും അക്കാദമികളിലേക്കുമുള്ള 2024-25 വർഷത്തെ ഫുട്ബാൾ
സെലക്ഷൻ ട്രയൽസ്
മലപ്പുറം: സംസ്ഥാന സർക്കാറിന് കീഴിലെ കായിക വിദ്യാലയങ്ങളിലേക്കും അക്കാദമികളിലേക്കുമുള്ള 2024-25 വർഷത്തിനുള്ള ഫുട്ബാൾ സെലക്ഷൻ ട്രയൽസ് കോട്ടപ്പടി മൈതാനത്ത് നടന്നു. 120 ആൺകുട്ടികളും പത്ത് പെൺകുട്ടികളുമാണ് പങ്കെടുത്തത്. തിരുവനന്തപുരം ജി.വി. രാജ സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ, പെൺകുട്ടികൾക്കുമാത്രമുള്ള കണ്ണൂർ സ്പോർട്സ് സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിനുവേണ്ടിയാണ് സെലക്ഷൻ നടന്നത്.
നേരത്തെ, കണ്ണൂർ, കോഴിക്കോട്, കുന്നംകുളം, പാലക്കാട് എന്നിവിടങ്ങളിൽ സെലക്ഷൻ ട്രയൽസ് പൂർത്തിയായിരുന്നു. കഴിഞ്ഞ വർഷം സുബ്രതോ കപ്പിലും സ്റ്റേറ്റ് സ്കൂൾ ചാമ്പ്യൻഷിപ്പിലും ജില്ലയെ പ്രതിനിധീകരിച്ച് പന്തു തട്ടിയ പെൺകുട്ടികളാണ് വെള്ളിയാഴ്ച മലപ്പുറത്ത് സെലക്ഷൻ ട്രയൽസിന് എത്തിയത്. തിരൂർക്കാട്, മങ്കട, നിലമ്പൂർ എന്നിവിടങ്ങളിലുള്ളവരാണിവർ.

