മുൻ ലീഗുകാരൻ ഇടതിനും മുൻ സി.പി.എമ്മുകാരൻ ലീഗിനും വേണ്ടി മത്സരിക്കുന്നു
text_fieldsപുലാമന്തോൾ: മുൻ മുസ്ലിം ലീഗുകാരൻ ഇടതുപക്ഷ സ്വതന്ത്രനായും മുൻ സി.പി.എമ്മുകാരൻ ലീഗിന് വേണ്ടിയും ജനവിധി തേടുന്നു. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് 11ാം വാർഡ് വടക്കൻ പാലൂരിലാണ് സംഭവം.
ഏഴ് വർഷം മുമ്പ് സി.പി.എമ്മിൽനിന്ന് വഴിമാറി നടന്ന ശിഹാബുദ്ദീൻ കിഴക്കേതിലാണ് 11ാം വാർഡിൽ മുസ്ലിം ലീഗിെൻറ ബാനറിൽ കോണി ചിഹ്നത്തിൽ മത്സരിക്കുന്നത്. ഒത്തുതീർപ്പ് സ്ഥാനാർഥി എന്ന നിലയിലാണ് ശിഹാബുദ്ദീന് സീറ്റ് ലഭിച്ചത്. നാമനിർദേശ പത്രികാസമർപ്പണത്തിെൻറ ഏതാനും ദിവസം മുമ്പാണ് ശിഹാബുദ്ദീൻ ലീഗിൽ അംഗത്വമെടുത്തത്.
നീണ്ട കാലം ലീഗുകാരനായി പ്രവർത്തിച്ച മുഹമ്മദലി പള്ളത്ത് ഇതേ വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രനായി കുട അടയാളത്തിൽ മുൻ പാർട്ടിക്കെതിരെ ജനവിധി തേടുകയാണ്.

