തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വന്തം ചിത്രം വരച്ച് സ്ഥാനാർഥി
text_fieldsപുലാമന്തോൾ എട്ടാം വാർഡ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഷംസുദ്ദീൻ കൊല്ലിയത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വന്തം ചിത്രം വരക്കുന്നു
പുലാമന്തോള്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വന്തം രേഖാചിത്രങ്ങൾ മതിലുകളിൽ കോറിയിട്ട് സ്ഥാനാർഥിയുടെ വേറിട്ടകാഴ്ച. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്ന ഷംസുദ്ദീൻ കൊല്ലിയത്താണ് സ്വന്തം ചിത്രം ചുവരിൽ വരക്കുന്നത്. ഇദ്ദേഹം അറിയപ്പെടുന്ന ചിത്രകാരൻകൂടിയാണ്.
ചെറുപ്പം മുതൽ ചിത്രരചന ഉൾപ്പെടെയുള്ള കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്ന ഷംസുദ്ദീൻ 1984ൽ പെയിൻറിങ്ങിൽ ഡിപ്ലോമ എടുത്തിട്ടുണ്ട്. ആനമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വാണിയമ്പലം ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ താൽക്കാലിക ചിത്രരചന അധ്യാപകനായും പരസ്യകമ്പനികളിലും ജോലിചെയ്തിരുന്നു. പ്രവാസജീവിതത്തിനുമുമ്പ് തെരഞ്ഞെടുപ്പുകളിലും അല്ലാതെയുമായി നിരവധി തവണ ചുമർചിത്രങ്ങളും വരച്ചിട്ടുണ്ട്.പുലാമന്തോൾ എട്ടാം വാർഡ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഷംസുദ്ദീൻ കൊല്ലിയത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വന്തം ചിത്രം വരക്കുന്നു

