പിൻവാതിൽ നിയമനങ്ങൾക്കെതിരെ പ്രതിഷേധം അലയടിക്കും –പി.കെ. ഫിറോസ്
text_fieldsമഞ്ചേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ‘ഫേസ് ടു ഫേസ്’ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി: പിൻവാതിൽ നിയമനം നടത്തുന്ന പിണറായി സർക്കാറിനെതിരെയുള്ള യുവജനങ്ങളുടെ പ്രതിഷേധം അലയടിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും വരാൻ പോകുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.
മഞ്ചേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് 'ഫേസ് ടു ഫേസ്' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് സൈജൽ ആമയൂർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന യൂത്ത് ലീഗ് ഭാരവാഹികളായ ഫൈസൽ ബാഫഖി തങ്ങൾ, മുജീബ് കാടേരി, ഇസ്മായിൽ വയനാട്, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി, ജില്ല യൂത്ത് ലീഗ് പ്രസിഡൻറ് ശരീഫ് കുറ്റൂർ, ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, വല്ലാഞ്ചിറ മുഹമ്മദലി, ജനറൽ സെക്രട്ടറി കണ്ണിയൻ അബൂബക്കർ, അഡ്വ. അബു സിദ്ദീഖ്, എൻ.കെ. ഹംസ, ബഷീർ എടപ്പറ്റ, എ.പി. മജീദ്, പി.എച്ച്. ഷമീം, സലീൽ കോടശ്ശേരി, യൂസുഫ് വല്ലാഞ്ചിറ തുടങ്ങിയവർ സംസാരിച്ചു.

