പ്രതിസന്ധിക്ക് പരിഹാരമില്ല; ബസുടമകൾ പ്രത്യക്ഷ സമരത്തിലേക്ക്
text_fieldsമലപ്പുറം: സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ നീക്കങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ ബസുടമകൾ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു.
പല കാരണങ്ങൾ പറഞ്ഞ് മാസങ്ങളായി ബസ് ചാർജ് വർധന നീട്ടിക്കൊണ്ടു പോവുകയാണെന്നും വലിയ പ്രതിസന്ധിയിലാണ് സ്വകാര്യ ബസ് മേഖല പോകുന്നതെന്നും ഉടമകൾ പറയുന്നു.
റോഡ് നികുതി ഒഴിവാക്കി കിട്ടാൻ വേണ്ടി ബസുടമകളുടെ മലപ്പുറം ജില്ല സംയുക്ത കൂട്ടായ്മ ഹൈകോടതിയിൽ കേസ് നൽകിയിരുന്നു. ഈ കേസ് ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്. സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ഫെബ്രുവരി 21ന് രാവിലെ മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

