Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എസ്.എൽ.സി പരീക്ഷ തോറ്റവർക്ക് ഉല്ലാസയാത്രയുമായി മാറാക്കര ഗ്രാമപഞ്ചായത്ത്‌

text_fields
bookmark_border
result
cancel
Listen to this Article

കാടാമ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് ആശ്വാസവും പിന്തുണയുമേകാൻ മാറാക്കര ഗ്രാമപഞ്ചായത്ത്‌ രംഗത്ത്. തോറ്റവർക്ക് വലിയ വിജയത്തിലേക്കുള്ള വഴിതുറക്കാൻ 'ജയിക്കാനായി തോറ്റവർക്കൊപ്പം' എന്ന പദ്ധതി തയാറാക്കിയിരിക്കുകയാണ് പഞ്ചായത്ത്‌. ഉല്ലാസയാത്ര, ഫാന്‍റസി പാർക്കിൽ ഒരു ദിവസത്തെ വിനോദം, സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ കൗൺസലിങ്, മാനസിക സമ്മർദവും നിരാശയും കുറക്കാൻ മൈൻഡ് റിലാക്സേഷൻ കളികൾ തുടങ്ങിയവയിലൂടെയാണ് കുട്ടികളെ ഊർജസ്വലരാക്കുക. ഇത്തരം കുട്ടികൾക്ക് തുടർ പഠന സഹായമടക്കം നൽകാൻ പഞ്ചായത്ത്‌ ഒരുക്കമാണെന്ന് പ്രസിഡന്‍റ് ടി.പി. സജ്‌ന, വൈസ് പ്രസിഡന്‍റ് ഉമറലി കരേക്കാട് എന്നിവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Excursion for those who failed the SSLC exam Marakkara Grama Panchayat
Next Story