Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ചെത്തി അതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ 

text_fields
bookmark_border
മദ്യപിച്ചെത്തി അതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ 
cancel
camera_alt

അറസ്റ്റിലായ മോഹനൻ

പൊന്നാനി: മദ്യപിച്ചെത്തി നിരന്തരം അക്രമിക്കുകയും, ശല്യം ചെയ്യുന്നതും പതിവാക്കിയ മധ്യവയസ്കനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.

എടപ്പാൾ മേഖലയിൽ ഓട്ടോ ഡ്രൈവറായ തുയ്യം സ്വദേശി മോഹനനെ (64)യാണ് ഭാര്യയുടെ പരാതിയെ തുടർന്ന് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അമിതമായി മദ്യപിച്ചെത്തി ഇയാൾ കൂടുതൽ സ്വർണ്ണവും പണവും സ്ത്രീധനമായ ആവശ്യപ്പെട്ട് നിരന്തരം ഭാര്യയെ മർദിച്ചിരുന്നു. പല തവണ വെട്ടി പരിക്കേൽപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്.

ഇയാളുടെ അക്രമം സഹിക്ക വയ്യാതെയാണ് ഭാര്യ പൊലീസിന് മുന്നിൽ പരാതിയുമായി എത്തിയത്. ഏതാനും ദിവസം മുൻമ്പ് പെട്രോൾ പമ്പിൽ ആയുധവുമായി എത്തി ഇയാൾ അക്രമത്തിന് മുതിർന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂടാതെ ഓട്ടോയിൽ കയറുന്ന സ്ത്രീകളെ പലതരത്തിലും ശല്ല്യപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - alcoholic auto driver arrested for assault attempt
Next Story