പുളിക്കലിലെ സ്വകാര്യ മാലിന്യ സംഭരണ കേന്ദ്രം പൂട്ടാന്‍ നോട്ടീസ്
text_fieldsപ്രതീകാത്മക ചിത്രം
പുളിക്കല്‍: അജൈവ മാലിന്യം സംഭരിച്ച് വേര്‍തിരിക്കുന്ന സ്വകാര്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് സ്ഥാപനം പൂട്ടാന്‍ പുളിക്കല്‍ ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്കി. 12ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം ജനജീവിതത്തിന് വെല്ലുവിളിയാകുന്നെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടിയെന്നും സംഭരിച്ച മാലിന്യം കേന്ദ്രത്തില്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് ഓലശ്ശേറി അറിയിച്ചു.
ഇവിടെനിന്നുള്ള ദുര്‍ഗന്ധം നാട്ടുകാരെ പ്രയാസത്തിലാക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഗ്രാമ പഞ്ചായത്തിന്റെ നടപടി. നേരത്തേ നോട്ടീസ് നല്‍കിയിട്ടും മറുപടിയില്ലാത്ത സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ പൊലീസ് സഹായത്തോടെയാകും സ്ഥാപനം പൂട്ടുകയെന്നും അധികൃതര്‍ അറിയിച്ചു.

