Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കവളപ്പാറ ദുരന്തബാധിതരായ 24 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു
text_fieldsbookmark_border
എടക്കര: കവളപ്പാറ ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 24 കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഞായറാഴ്ച നടക്കും. ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടമായ 24 കുടുംബങ്ങൾക്ക് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം വീതം അനുവദിച്ചിരുന്നു.
പോത്തുകല്‍ ഞെട്ടിക്കുളം ടൗണിനോട് ചേര്‍ന്ന് വിലയ്ക്ക് വാങ്ങിയ ഒരേക്കര്‍ 88 സെൻറ് സ്ഥലത്താണ് 24 കുടുംബത്തിനും വീടൊരുങ്ങുന്നത്. 24 സെൻറ് സ്ഥലം റോഡും രണ്ട് കിണറുകളും നിര്‍മിക്കാൻ മാറ്റിവെച്ചു. എല്ലാ വീട്ടിലേക്കും 12 അടി വീതിയുള്ള റോഡും നിര്‍മിച്ചു. 24 വീടുകള്‍ക്കും ഞായറാഴ്ച തറക്കല്ലിടും. പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Next Story

