Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പക്ഷിവിൽപന ശാലയിൽനിന്ന് ലവ് ബേർഡ്സുകളും പ്രാവുകളും മോഷണം പോയി
text_fieldsbookmark_border
മേലാറ്റൂർ: പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ പക്ഷിവിൽപന ശാലയിൽനിന്ന് ലവ് ബേർഡ്സുകളും പ്രാവുകളും മോഷണം പോയി.
റോസ് ലാൻഡ് ഫിഷ് ആൻഡ് പെറ്റ്സ് കോർണർ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രി കടയടച്ച് ചൊവ്വാഴ്ച രാവിലെ തുറക്കാനെത്തിയപ്പോഴാണ് സംഭവമറിയുന്നത്.
സ്ഥാപനത്തിെൻറ മുൻവശത്തുള്ള പ്ലൈവുഡ് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. വിലപിടിപ്പുള്ള രണ്ട് ആഫ്രിക്കൻ ലവ് ബേർഡ്സും ആറ് പ്രാവുകളുമാണ് നഷ്ടപ്പെട്ടത്.
ഇവക്ക് 15,000 രൂപ വില വരും. ഉടമ നൽകിയ പരാതിയിൽ മേലാറ്റൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story

