വൈറലായ ഗാനത്തിെൻറ പാരഡിയുമായി മെഹറിെൻറ ആലാപനം
text_fieldsതെരഞ്ഞെടുപ്പ് ഗാന റെക്കോഡിങ്ങിൽ മെഹറിൻ
തേഞ്ഞിപ്പലം: ഇരുപത് ലക്ഷത്തിലധികം പേർ സോഷ്യൽ മീഡിയയിൽ കണ്ട് വൈറലായ ഗാനത്തിെൻറ പാരഡിയുമായി പ്രശസ്ത ഗായിക മെഹറിൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ശ്രദ്ധ ആകർഷിക്കുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് വേണ്ടി ആലപിച്ച ഗാനത്തിെൻറ പാരഡിയുമായാണ് ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തരംഗമാവുന്നത്. അതേ ട്യൂണിൽ ഗാനം ആവശ്യപ്പെട്ട് നിരവധി സ്ഥാനാർഥികളാണ് സമീപിച്ചതെന്ന് മെഹറിൻ പറഞ്ഞു. ആലത്തൂർ മണ്ഡലത്തിൽ...... എന്ന് തുടങ്ങുന്ന ഗാനമാലപിച്ചായിരുന്നു മെഹറിൻ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഉപതെരഞ്ഞെടുപ്പിലും ശേഷം വന്ന പൊതുതെരഞ്ഞെടുപ്പിലും ഇവർ ആലപിച്ച ഗാനങ്ങൾ ശ്രദ്ധ നേടിയിരുന്നു.14 ജില്ലകളിലെയും ഇരുന്നൂറോളം സ്ഥാനാർഥികൾക്ക് വേണ്ടി മെഹറിൻ ഇതിനകം ഈ ഗാനം ആലപിച്ചു.
മെഹറിെൻറ ശബ്ദത്തിൽ തന്നെ ഈ ഗാനം വേണമെന്നുള്ളതാണ് ആവശ്യക്കാർക്ക് നിർബന്ധം. ആലാപനരംഗത്ത് നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ മെഹറിൻ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ ഒന്നാം വർഷ ബി.എസ്സി വിദ്യാർഥിനിയാണ്.

