Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹഷീഷ് ഓയിൽ കടത്ത്; പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും
text_fieldsbookmark_border
ജോർജ് കുട്ടി
മഞ്ചേരി: 1.004 കിലോഗ്രാം ഹഷീഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ പ്രതിക്ക് മഞ്ചേരി എൻ.ഡി.പി.എസ് സ്പെഷൽ കോടതി 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കോട്ടയം ഓണംതുരുത്ത് നീണ്ടൂർ ചക്കുപുരക്കൽ ജോർജ് കുട്ടിയെയാണ് (39) ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.
പ്രതി വാണിയമ്പലത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിൽ ഒളിവിൽ കഴിയവെ 2019 ജൂലൈ 30നാണ് പിടിയിലായത്. പിടികൂടാനെത്തിയ എക്സൈസ് ഇൻസ്പെക്ടർ മനോജിന്റെ കാലിൽ വെടിവെച്ച ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ജോർജ് കുട്ടി.
Next Story

