മുസ്ലിം ലീഗ് ഓഫിസിൽ പൊലീസ് അതിക്രമമെന്ന് പരാതി
text_fieldsകുറ്റിപ്പുറം: മൂടാൽ പെരുമ്പറമ്പ് മുസ്ലിം ലീഗ് മേഖലാ കമ്മിറ്റി ഓഫിസിലെ പൊലീസ് അതിക്രമം നടത്തിയതായി പരാതി. ഓഫിസിലെ ഫർണിച്ചറുകൾ പൊലീസ് തല്ലിത്തകർത്തെന്നാണ് പരാതി.
കുറ്റിപ്പുറം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് നേതാക്കൾ ആരോപിച്ചു. കഴിഞ്ഞദിവസം രാത്രിയിൽ കുറ്റിപ്പുറം പഞ്ചായത്തിലെ മൂടാൽ പെരുമ്പറമ്പ് മേഖല കമ്മിറ്റി ഓഫിസിലെ ഫർണിച്ചറുകളാണ് തല്ലിത്തകർത്തത്.
വോട്ടർപട്ടികയിൽ പേരുചേർക്കുകയായിരുന്ന പ്രവർത്തകരെ അകാരണമായി പൊലീസ് മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ ഡിവൈ.എസ്.പിക്ക് നേതാക്കൾ പരാതി നൽകി.
എന്നാൽ, ലോക്ഡൗൺ ലംഘിച്ച് രാത്രി ഏഴുമണി കഴിഞ്ഞിട്ടും കാരംബോർഡ് കളിച്ചതിനാണ് നടപടി സ്വീകരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

