99.9 ഏക്കറിൽ പൂക്കാലം ഒരുക്കി കുടുംബശ്രീ
text_fieldsകൊണ്ടോട്ടി സി.ഡി.എസ് ഒന്നിലെ അഷെൽ ഗ്രൂപ്പിന്റെ ചെണ്ടുമല്ലി കൃഷി
മലപ്പുറം: ഓണത്തിനായി പൂക്കൾ കൃഷി ചെയ്ത് കുടുംബശ്രീ കര്‍ഷകര്‍. ഓണം മുന്നില്‍ക്കണ്ട് 77 സി.ഡി.എസുകളിലെ 295 ഗ്രൂപ്പുകളാണ് 99.9 ഏക്കര്‍ സ്ഥലത്ത് പൂക്കൃഷി ചെയ്യുന്നത്. 1,180 കുടുംബശ്രീ കര്‍ഷകരാണ് ഓണവിപണി പിടിച്ചെടുക്കാന്‍ കൃഷി സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.
ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലികളാണ് കൂടുതലായും കൃഷി ചെയ്യുന്നത്. അത്തം മുതൽ തന്നെ എല്ലാ സി.ഡി.എസുകളിലും പൂക്കള്‍ വിളവെടുപ്പിന് ഒരുങ്ങിയിരുന്നു. നിലമ്പൂര്‍, കാളികാവ്, കൊണ്ടോട്ടി, തിരൂരങ്ങാടി ബ്ലോക്കുകളിലാണ് വലിയ രീതിയില്‍ പൂ കൃഷി ചെയ്തിട്ടുള്ളത്. പൂക്കള്‍ ന്യായ വിലക്ക് വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം.

