Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുത്തൂരിൽ പിക്കപ്പ് വാനിടിച്ച് വൈദ്യുതിക്കാലുകൾ തകർന്നു
text_fieldsbookmark_border
കോട്ടക്കൽ: നിയന്ത്രണം വിട്ട മിനിലോറി ഇടിച്ചുകയറി വൈദ്യുതിക്കാലുകൾ തകർന്നു. ഇതോടെ വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടു. കോട്ടക്കൽ പുത്തൂർ ജങഷനിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. വൈദ്യുതി ബന്ധം പിന്നീട് പുനഃസ്ഥാപിച്ചു.
വൈദ്യുതിക്കാലുകൾ റോഡിലേക്ക് നിലംപൊത്തുന്ന സ്ഥിതിയായിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പുത്തൂർ ജങ്ഷൻ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ ബൈപാസ് വഴിയാണ് കടത്തിവിട്ടത്. തിങ്കളാഴ്ച പ്രശ്നം പരിഹരിക്കാനാണ് ഒതുക്കുങ്ങൽ കെ.എസ്.ഇ.ബിയുടെ തീരുമാനം.
Next Story

