കൊളത്തൂരിൽ നാലു കിലോ കഞ്ചാവുമായി മൂന്നംഗസംഘം പിടിയിൽ
text_fieldsജാഫർ ഹുസൈൻ, അബ്ദുൽ മുജീബ്, അബ്ദുൽ കരീം
കൊളത്തൂർ: സ്കൂട്ടറിൽ ഒളിച്ചുകടത്തുന്നതിനിടെ നാല് കിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പുലാമന്തോൾ കിഴക്കേക്കര പാറാന്തോടൻ ജാഫർ ഹുസൈൻ (30), ചെറുകര പുളിങ്കാവ് പള്ളത്തൊടി അബ്ദുൽ മുജീബ് (35), പടപ്പറമ്പ് പൊടിച്ചിലപ്പാടം കറുത്തേടത്ത് അബ്ദുൽ കരീം (35) എന്നിവരാണ് പിടിയിലായത്.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പടപ്പറമ്പ് പെട്രോൾ പമ്പിന് സമീപത്തുനിന്ന് സ്കൂട്ടറിൽ ഒളിപ്പിച്ച കഞ്ചാവുമായി പ്രതികളെ പൊലീസ് പിടികൂടിയത്.
പടപ്പറമ്പ്, പാങ്ങ്, വെങ്ങാട് തുടങ്ങിയ പ്രദേശങ്ങളിൽ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ പഴനി, പൊള്ളാച്ചി എന്നിവിടങ്ങളിലുള്ള മൊത്ത വിതരണക്കാരിൽനിന്ന് കഞ്ചാവ് വാങ്ങി കാറിൽ കേരളത്തിലെത്തിച്ചാണ് സംഘം വിൽപന നടത്തുന്നത്.
എസ്.പി സുജിത് ദാസിെൻറ നിർദേശപ്രകാരം കൊളത്തൂർ എസ്.ഐ മുഹമ്മദ് ബഷീർ, എസ്.സി.പി.ഒ ഷറഫുദ്ദീൻ, സി.പി.ഒമാരായ രഞ്ജിത്, അബ്ദുൽ സത്താർ, ഡ്രൈവർ സുനിൽ, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ പ്രമോദ്, സി.പി. മുരളി, ജയപ്രകാശ്, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ് കുമാർ, പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

