വൃക്കരോഗികൾക്കായി പാട്ടുപാടി ശേഖരിച്ചത് 10 ലക്ഷം
text_fieldsവൃക്ക രോഗികൾക്കായി കലാകാര കൂട്ടായ്മ പാട്ടുവണ്ടി വഴി
സമാഹരിച്ച തുക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്
മഠത്തിൽ ലത്തീഫ് കൈമാറുന്നു
കരുവാരകുണ്ട്: വൃക്കരോഗികളായ വീട്ടമ്മമാരുടെ ചികിത്സക്ക് ഗായക കൂട്ടായ്മ സമാഹരിച്ചു നൽകിയത് 10 ലക്ഷം രൂപ. കരുവാരകുണ്ട് കലാഗൃഹം ബീറ്റ്സ് ഓഫ് ചേറുമ്പ് കൂട്ടായ്മയാണ് ഒന്നര മാസം പാട്ടുവണ്ടിയുമായി തെരുവുകളിൽ പ്രയാണം നടത്തി തുക സമാഹരിച്ചത്.
പുൽവെട്ടയിലെ മറ്റത്തൂർ സുലൈഖ, പുത്തൻപുരയിൽ ഫാത്തിമ എന്നിവരുടെ ചികിത്സക്കായാണ് കൂട്ടായ്മ 10,12,513 രൂപ ശേഖരിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ചികിത്സ സഹായ സമിതി ചെയർമാൻ ഇ. അബൂബക്കറിന് ചെക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗം കെ. സുഫൈറ, കൂട്ടായ്മ കോഓഡിനേറ്റർ വി.പി. ഇസ്മായിൽ, പുലിയോടൻ ഹമീദ്, കെ.പി. മുഹമ്മദ് ശഫീഖ്, ഏഷ്യൻ കുട്ടൻ, രാജീവ്, സജീവ് എന്നിവർ സംബന്ധിച്ചു.

