മലയോരപാത നിർമാണം; കാളികാവ് ജങ്ഷനിൽ ഗതാഗതക്കുരുക്ക്
text_fieldsകാളികാവ്: മലയോരപാത നിർമാണം കാളികാവ്-പൂക്കോട്ടുംപാടം റീച്ച് കാളികാവ് ജങ്ഷനിലേക്ക്. മലയോരപാതയുടെ നിർമാണത്തിന്റെ ഭാഗമായാണ് പണി നടക്കുന്നത്. നിലമ്പൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ കയറി കരുവാരക്കുണ്ട് റോഡിൽ പ്രവേശിക്കണം. നിലവിൽ ബസ് സ്റ്റാൻഡിലെത്തുന്ന സ്ഥിരം ബസുകൾക്ക് പുറമെ ചരക്കുവാഹനനങ്ങളും ടാക്സികളും സ്റ്റാൻഡിൽ കയറിയിറങ്ങണം.
ഇതോടെ ഗതാഗതക്കുരുക്ക് കൂട്ടിയിട്ടുണ്ട്. ജങ്ഷന് നടുവിൽ ഓവുപാലം നിർമിക്കുന്നതിനെ തുടർന്ന് റോഡ് അടച്ചിടേണ്ടി വന്നതാണ് പ്രതിസന്ധിക്ക് കാരണം. റോഡിന്റെ പകുതി ഭാഗം പൊളിച്ച് മറു ഭാഗത്തുകൂടി ഗതാഗത സൗകര്യമൊരുക്കാൻ ഇവിടെ റോഡിന് വീതിയില്ല. ജങ്ഷനിലെ ചില കെട്ടിടങ്ങളുടെ കുറച്ചു ഭാഗങ്ങൾ പൊളിക്കേണ്ടി വരും. റോഡ് നവീകരണ ഭാഗമായി പൊടിശല്യം രൂക്ഷമായതിനെ തുടർന്നു നാട്ടുകാർ കടുത്ത പ്രയാസം നേരിട്ടിരുന്നു. അങ്ങാടിയിലൂടെയുള്ള നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

