ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നല്‍ പരിശോധന; രണ്ട് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി
text_fieldsമലപ്പുറം: മലപ്പുറം നഗരസഭ പരിധിയിലെ ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ ഡി. സുജിത് പെരേരയുടെ നേതൃത്വത്തില്‍ രണ്ട് സ്ക്വാഡുകളാണ് സ്ഥാപനങ്ങള്‍ പരിശോധിച്ചത്.
രാവിലെ എട്ടിന് ആരംഭിച്ച പരിശോധന മൂന്നു വരെ നീണ്ടു. 30 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ ആര്.ഡി.ഒ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാൻ നടപടികള്‍ ആരംഭിക്കുകയും നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നാല് സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കുകയും ഒരു സ്ഥാപനത്തിന് ഇംപ്രൂവ്മെന്റ് നോട്ടീസ് നല്‍കുകയും ചെയ്തു.
പരിശോധനയില്‍ കെ.ജി. രമിത, എ.പി. അശ്വതി, കെ.സി. മുഹമ്മദ് മുസ്തഫ, ജി. ബിനു ഗോപാല്‍, സിബി സേവിയര്‍, എം. രാഹുല്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമീഷണര്‍ ഡി. സുജിത് പെരേര അറിയിച്ചു.

