Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരുവാരക്കുണ്ടിലെ തടിമില്ലിൽ വൻ തീപിടിത്തം

text_fields
bookmark_border
കരുവാരക്കുണ്ടിലെ  തടിമില്ലിൽ വൻ തീപിടിത്തം
cancel

മലപ്പുറം: കരുവാരക്കുണ്ട് കുട്ടത്തിയിലെ തടിമില്ലിൽ വൻ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. പെരിന്തൽമണ്ണയിൽ നിന്നും തിരുവാലിയിൽ നിന്നുമായി അഞ്ച് ഫയർ സർവീസ് യൂണിറ്റുകളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

ചാത്തോലി മുഹമ്മദലി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് മില്ല്. മറ്റൊരാൾക്ക് വാടകക്ക് നൽകിയതായിരുന്നു. മില്ല് രണ്ടാഴ്ചയായി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഒന്നേകാൽ കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മില്ലുടമ പറഞ്ഞു.

മില്ലിന് സമീപ​ത്തെ വീട്ടിലെ പറമ്പിലും തീ പടർന്നിരുന്നു. പ്രദേശവാസിയായ ഹാരിസ് എന്നയാളുടെ അവസരോചിതമായ ഇടപെടലിലൂടെ തീ അണച്ചു. അഞ്ചുവർഷത്തിലേറെയായി പ്രദേശവാസിയായ ഓട്ടുപാറ മുബാറക്ക് എന്ന വ്യക്തിയാണ് മില്ല് നടത്തിവരുന്നത്. തീ പടർന്നത് പകൽ സമയത്ത് അല്ലാത്തത് വൻ ദുരന്തം ഒഴിവായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Huge fire broke out at a wood mill in Karuwarakund
Next Story