പോക്സോ കേസുകളുടെ അതിവേഗ വിചാരണ: തിരൂരിലും മഞ്ചേരിയിലും പ്രത്യേക കോടതികള്‍
text_fieldsമലപ്പുറം: പോക്സോ കേസുകളുടെ അതിവേഗ വിചാരണക്കായി ജില്ലയില്‍ രണ്ട് പ്രത്യേക കോടതികള്‍ കൂടി യാഥാര്‍ഥ്യമാകുന്നു. മഞ്ചേരിയിലും തിരൂരിലുമാണ് പുതിയ ഫാസ്റ്റ് ട്രാക് കോടതികള്‍ ആരംഭിക്കുന്നത്.
ലൈംഗിക കേസുകളും പോക്സോ കേസുകളും നിരന്തരം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ പരമാവധി വേഗത്തില്‍ തീര്‍പ്പാക്കുകയാണ് പുതിയ കോടതികളുടെ ലക്ഷ്യം.
രണ്ട് വര്‍ഷത്തിനകം പരമാവധി കേസുകള്‍ക്ക് തീര്പ്പുകൽപിച്ച് ജനകീയപരാതികള് പരമാവധി കുറക്കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.

