വൃക്കകൾ തകരാറിൽ; നസീറക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്
text_fieldsപി.പി. നസീറ
എടപ്പാൾ: വൃക്കകൾ തകരാറിലായ യുവതി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കാലടി കാടഞ്ചേരി സ്വദേശിനി പാലക്കപ്പറമ്പിൽ അബ്ദുല്ലയുടെ മകൾ പി.പി. നസീറയാണ് വൃക്കകൾ തകരാറിലായി കഷ്ടത അനുഭവിക്കുന്നത്. എത്രയും വേഗം വൃക്കകൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഹൃദ്രോഗിയായ ഭർത്താവും രണ്ട് മക്കളും അടങ്ങുന്നതാണ് ഇവരുെട കുടുംബം.
പാറപ്പുറം സ്കൂളിനടുത്ത് വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന കുടുംബം നിത്യചെലവിനും മരുന്നിനും പണം കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 25 ലക്ഷം രൂപയാണ് വേണ്ടത്. ഇത്രയും വലിയൊരു തുക കണ്ടെത്താനാകാത്ത അവസ്ഥയിലാണ് ഇവർ.
കുടുംബത്തിെൻറ പ്രയാസം മനസ്സിലാക്കിയ നാട്ടുകാർ കെ.പി. അബൂബക്കർ ഹാജി ചെയർമാനും നൗഫൽ സി തണ്ടിലം കൺവീനറും കെ.വി. അലി ട്രഷററുമായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. നസീറയുടെ പേരിൽ ഇസാഫ് ബാങ്കിെൻറ തവനൂർ അയങ്കലം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 50200005407882 (SB) -200000642992 (INR). ഐ.എഫ്.എസ്.സി നമ്പർ: ESMF0001523. ESMF0000001 (ഇന്ത്യക്ക് പുറത്തുനിന്ന്) ഗൂഗിൾ പേ നമ്പർ: 9961953449.

