Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചുങ്കത്തറയില്‍ കുടുംബപ്പോര്; ഒമ്പതാം വാർഡിൽ ഏറ്റുമുട്ടുന്നത് സഹോദര ഭാര്യമാര്‍
text_fieldsbookmark_border
റീനയും ബുഷ്റയും
എടക്കര (മലപ്പുറം): ചുങ്കത്തറ ഗ്രാമപഞ്ചായത്ത് കാട്ടിലപ്പാടം വാര്‍ഡില്‍ മത്സരം വീറും വാശിക്കുമൊപ്പം കൗതുകം നിറഞ്ഞത് കൂടിയാണ്. സഹോദരങ്ങളുടെ ഭാര്യമാരാണ് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.
പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ കാട്ടിലപ്പാടത്ത് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി റീന ടീച്ചറും യു.ഡി.എഫിനുവേണ്ടി ബുഷ്റ സക്കീറുമാണ് രംഗത്തുള്ളത്.
കൊന്നാംപൊട്ടി താഴെപറമ്പന്‍ സുലൈമാെൻറ ഭാര്യയാണ് അധ്യാപികയായിരുന്ന റീന. സുലൈമാെൻറ സഹോദരന് സക്കീറിെൻറ ഭാര്യയാണ് സഹകരണ ബാങ്ക് ജീവനക്കാരി ബുഷ്റ. ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫും തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും കച്ചമുറുക്കി രംഗത്തിറങ്ങിയതോടെ തുടക്കം മുതൽ ആവേശംകൊണ്ട് ശ്രദ്ധേയമാവുകയാണ് കാട്ടിലപ്പാടം വാര്‍ഡ്.
Next Story

