മൈലാഞ്ചിച്ചോപ്പിന്റെ മൊഞ്ചില് വിദ്യാര്‍ഥികള്‍
text_fieldsഎടക്കര: ബലിപെരുന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചുങ്കത്തറ എം.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂള്‍ തലങ്ങളിലായി നടന്ന മത്സരങ്ങളില്‍ നൂറില്‍പരം വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. ഹൈസ്കൂള്‍ തലത്തില്‍ പത്താം തരത്തിലെ ഷഹന-ഫിദ ഫാത്തിമ സഖ്യവും യു.പി തലത്തില്‍ അമല്‍ സെന്‍ഹ-നജ ഫാത്തിമ സഖ്യവും ഒന്നാമതായി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ നിദ ഉസ്മാന്- സെന്സ, ഫാത്തിമ ദിയാന-അനന്യ അനീഷ് എന്നിവരും യു.പി വിഭാഗത്തില്‍ കെ.ആര്. ആരാധ്യ-എം.എസ്. ആരാധ്യ, ജെസ ഫാത്തിമ-റുഷ്ദ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പെണ്‍കുട്ടികള്‍ക്കൊപ്പം മത്സരത്തില്‍ പങ്കെടുത്ത യു.പി വിഭാഗത്തിലെ ശിഖര്‍- എം.ആര്. അഭിനവ് എന്നിവരെ ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു. പരിപാടി ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. റീന ഉദ്ഘാടനം ചെയ്തു.
വിജയികളായവര്‍ക്കുള്ള ഉപഹാരങ്ങളും പ്രസിഡന്റ് വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജിജി അലക്സാണ്ടര്‍, സ്റ്റാഫ് സെക്രട്ടറി ലിജ ജോര്‍ജ്, കണ്‍വീനര്‍ എ.കെ. അബ്ദുന്നാസര്‍, സീനിയര്‍ അസി. ആന്‍സി ചാക്കോ എന്നിവര്‍ സംസാരിച്ചു.

