ജില്ല ജൂനിയർ അത്ലറ്റിക്സ് മീറ്റ് സമാപിച്ചു; ഐഡിയൽ ചാമ്പ്യൻ
text_fieldsജില്ല ജൂനിയർ അത്ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായ ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി
തേഞ്ഞിപ്പലം: അത്ലറ്റിക്സ് അസോസിയേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 54ാമത് ജില്ല ജൂനിയർ അത്ലറ്റിക്സ് മീറ്റിന് സമാപനം. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളായി നടന്ന മീറ്റിൽ 43 സ്വർണവും 21 വെള്ളിയും 12 വെങ്കലവുമടക്കം 531 പോയന്റുമായി ഐഡിയൽ കടകശ്ശേരി ചാമ്പ്യൻപട്ടം കരസ്ഥമാക്കി. തുടർച്ചയായ പതിനാറാം തവണയാണ് ഐഡിയൽ ചാമ്പ്യൻപട്ടം ചൂടുന്നത്.
16 സ്വർണവും 14 വെള്ളിയും അഞ്ച് വെങ്കലവുമടക്കം 237 പോയന്റോടെ തിരുനാവായ നാവാമുകുന്ദ സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനം നേടി. ഒരു സ്വർണം ഏഴ് വെള്ളി 13 വെങ്കലം അടക്കം 130 പോയന്റ് കരസ്ഥമാക്കി സി.എച്ച്.എം.എച്ച്.എസ്.എസ് പൂക്കൊളത്തൂർ മൂന്നാമതായി. 119 പോയന്റോടെ കെ.എച്ച്.എം.എച്ച്.എസ് വാളക്കുളം നാലാമതും 88.5 പോയന്റോടെ സി.എച്ച്.എം.കെ.എം.എച്ച്.എസ്.എസ് കാവനൂർ അഞ്ചാം സ്ഥാനത്തുമുണ്ട്. സമാപന ചടങ്ങിൽ അത്ലറ്റിക്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് മജീദ് ഐഡിയൽ അധ്യക്ഷത വഹിച്ചു. നാരായണൻ ഉണ്ണി സമ്മാന വിതരണം ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ സെക്രട്ടറി വി.പി. മുഹമ്മദ് കാസിം, ഷാഫി അമ്മായത്ത്, അബ്ദുൽ കാദർ ബാപ്പു, സൈഫ് സാഹിദ്, ഷുക്കൂർ ഇല്ലത്ത്, സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

