ജില്ല അത്ലറ്റിക് മീറ്റ്: കിരീടം കടകശ്ശേരിക്ക് തന്നെ
text_fieldsജില്ല അത്ലറ്റിക് മീറ്റില്‍ ഒാവറോൾ ചാമ്പ്യന്മാരായ കടകശ്ശേരിഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ടീം
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ സമാപിച്ച ജില്ല അത്ലറ്റിക്സ് മീറ്റിൽ തുടർച്ചയായി 12ാം തവണയും ഐഡിയൽ കടകശ്ശേരി കിരീടം നിലനിർത്തി. 50 സ്വർണവും 51 വെള്ളിയും 34 വെങ്കലവുമടക്കം 850.5 പോയിൻറുകൾ നേടിയാണ് കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ തുടർച്ചയായ പന്ത്രണ്ടാം തവണയും ചാമ്പ്യന്മാരായത്.
774 പോയിൻറുമായി കെ.എച്ച്.എം.എച്ച.എസ്.എസ് ആലത്തിയൂർ രണ്ടാം സ്ഥാനത്തും 168.5 പോയിൻറുമായി സി.എച്ച്.എം.കെ.എം.എച്ച്.എസ് കാവനൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 119 പോയൻറുമായി എമർജി െട്രയിനിങ് ക്ലബ് തവനൂർ നാലാം സ്ഥാനത്തും 98 പോയൻറുമായി സെൻറ് മേരീസ് എച്ച്.എസ്.എസ് പരിയാപുരം അഞ്ചാം സ്ഥാനവും നേടി.
സമാപന ചടങ്ങിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു. അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻറ് മജീദ് ഐഡിയൽ അധ്യക്ഷത വഹിച്ചു. യൂനിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ. സക്കീർ ഹുസൈൻ, സെക്രട്ടറി കെ.കെ. രവീന്ദ്രൻ, ട്രഷറർ അബ്ദുൽഖാദർ, ഷാഫി അമ്മായത്ത്, മുഹമ്മദ് ഖാസിം, റിഷികേശ് കുമാർ, സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

