Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റി യോഗത്തിന് തുടക്കം

text_fields
bookmark_border
ഇ​ട​തി​നെ​തി​രെ ലീ​ഗ്, എ​ല്ലാ മു​സ്‍ലിം സം​ഘ​ട​ന​ക​ളെ​യും അ​ണി​നി​ര​ത്തി -സി.​പി.​എം
സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റി യോഗത്തിന് തുടക്കം
cancel
camera_alt

സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റി യോഗത്തിന് മുന്നോടിയായി തലമുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തുന്നു

പൊന്നാനി: രണ്ട് ദിവസങ്ങളിലായി പൊന്നാനിയിൽ നടക്കുന്ന സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റി യോഗത്തിന് ഉജ്ജ്വല തുടക്കം. പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ആർ.വി പാലസിൽ ശനിയാഴ്ച രാവിലെ 9.30ന് മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി. രാവിലെ പത്തിന് പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടേറിയറ്റംഗം വി.എം. ഷൗക്കത്തിന്റെ അധ്യക്ഷതയിൽ വി. ശശികുമാർ രക്തസാക്ഷി പ്രമേയവും കെ.പി. അനിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, സി.എസ്. സുജാത, എം. സ്വരാജ്, വി. ശിവൻകുട്ടി, ടി.കെ. ഹംസ, പി.കെ. സൈനബ, പി.പി. വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ല സെക്രട്ടറി വി.പി. അനിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്ന് ഗ്രൂപ്പ് ചർച്ചയും വൈകീട്ട് പൊതുചർച്ചയും തുടങ്ങി. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ പ്രതിനിധി യോഗം സമാപിക്കും. വൈകീട്ട് 4.30ന് പൊതുപ്രകടനം ആരംഭിക്കും. തീരദേശത്തെ ഏഴ് ഏരിയ കമ്മിറ്റികളിൽനിന്നായി അരലക്ഷം പേർ പ്രകടനത്തിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയുടെ കാരണങ്ങൾ വിലയിരുത്താനും സംഘടന പ്രവർത്തനങ്ങളിലെ പോരായ്മകൾ പരിഹരിക്കാനുമാണ് വിപുലീകൃത ജില്ല കമ്മിറ്റി വിളിച്ചുചേർത്തിരിക്കുന്നത്. കഴിഞ്ഞ മാസം കോഴിക്കോട് ചേർന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷമാണ് ജില്ലകളിൽ യോഗം ചേർന്നുവരുന്നത്. ജില്ലയിൽ നിന്നുള്ള രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളും, 42 ജില്ല കമ്മിറ്റി അംഗങ്ങളും, 18 ഏരിയ കമ്മിറ്റികളിൽ നിന്നായി 64 പ്രതിനിധികളും, വർഗബഹുജന സംഘടനകളിൽ നിന്ന് 33 പ്രതിനിധികളും ഉൾപ്പെടെ 141 പ്രതിനിധികളാണ് വിപുലീകൃത യോഗത്തിൽ പങ്കെടുക്കുന്നത്. വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ചുവടുപിടിച്ച് ജില്ല കമ്മിറ്റിയിലും ജില്ല സെക്രട്ടേറിയറ്റിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പാർട്ടി ഏരിയ നേതാക്കളും വർഗബഹുജന സംഘടന പ്രതിനിധികളും പുതുതായി കമ്മിറ്റിയിലെത്തിയേക്കും.

ഇ​ട​തി​നെ​തി​രെ ലീ​ഗ്, എ​ല്ലാ മു​സ്‍ലിം സം​ഘ​ട​ന​ക​ളെ​യും അ​ണി​നി​ര​ത്തി -സി.​പി.​എം

പൊ​ന്നാ​നി: ജി​ല്ല​യി​ല്‍ രൂ​പ​പ്പെ​ടു​ന്ന വ​ര്‍ഗീ​യ​ശ​ക്തി​ക​ളു​ടെ സ്വാ​ധീ​നം ചെ​റു​ത്തു​തോ​ല്‍പ്പി​ക്ക​ണ​മെ​ന്ന് സി.​പി.​എം വി​പു​ലീ​കൃ​ത ജി​ല്ല ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ല്‍ ആ​ശ്യ​പ്പെ​ട്ടു. ത​ദ്ദേ​ശ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ജി​ല്ല​യി​ല്‍ എ​ല്‍.​ഡി.​എ​ഫി​നു​ണ്ടാ​യ പ​രാ​ജ​യം വ​ര്‍ഗീ​യ​ശ​ക്തി​ക​ളു​ടെ സ്വാ​ധീ​ന​ത്തി​ന്റെ​കൂ​ടി ഫ​ല​മാ​ണ്. സം​ഘ്പ​രി​വാ​ര്‍ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​വും മു​സ്‍ലിം ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണ​വും ഒ​രു​പോ​ലെ പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. സം​ഘ്പ​രി​വാ​റി​നും ഇ​ത​ര വ​ര്‍ഗീ​യ താ​ല്‍പ​ര്യ​ക്കാ​ര്‍ക്കും മു​ഖ്യ​ശ​ത്രു ഇ​ട​തു​പ​ക്ഷ​മാ​ണ്. ലീ​ഗും ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​യും കു​റ​ച്ചു​കാ​ല​മാ​യി യോ​ജി​പ്പോ​ടെ​യാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

പ​ത്ത് വ​ര്‍ഷം ഭ​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​ത്ത​മി​ല്ലാ​ത്ത​ത് ലീ​ഗി​നെ പൊ​റു​തി​മു​ട്ടി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് എ​ല്ലാ മു​സ്‍ലിം സം​ഘ​ട​ന​ക​ളെ​യും കൂ​ട്ടി​യോ​ജി​പ്പി​ച്ച് ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​വ​ര്‍ പ്ര​വ​ര്‍ത്തി​ച്ച​ത്. തി​രു​നാ​വാ​യ​യി​ല്‍ ന​ട​ന്ന കും​ഭ​മേ​ള ജി​ല്ല​യെ ല​ക്ഷ്യം​വെ​ച്ചു​ള്ള സം​ഘ്പ​രി​വാ​റി​ന്റെ ദീ​ര്‍ഘ​കാ​ല പ​ദ്ധ​തി​യാ​ണ്. വ​ര്‍ഗീ​യ​ത​ക്കെ​തി​രെ കോ​ണ്‍ഗ്ര​സി​ന്റേ​ത് അ​വ​സ​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ്. വ​ര്‍ഗീ​യ​വ​ത്ക​ര​ണ​ത്തെ ചെ​റു​ത്തു​തോ​ല്‍പ്പി​ക്കാ​ന്‍ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും യോ​ജി​ച്ച് അ​ണി​നി​ര​ക്ക​ണ​മെ​ന്നും വി​പു​ലീ​കൃ​ത ജി​ല്ല ക​മ്മി​റ്റി അ​ഭ്യ​ര്‍ഥി​ച്ചു. തീ​ര​ദേ​ശ​ത്തെ സം​ഘ​ര്‍ഷ​ഭൂ​മി​യാ​ക്കാ​നു​ള്ള ശ്ര​മം മു​സ്‍ലിം ലീ​ഗ് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ജി​ല്ല ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ല്‍ പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPI(M) Extended District Committee Meeting Begins in Ponnani
Next Story