സിലിണ്ടർ ചോർന്ന് വീട് മുഴുവൻ ഗ്യാസ് പടർന്നു
text_fieldsശശികുമാറിന്റെ വീട്ടിലെ ചോർന്ന ഗ്യാസ് സിലിണ്ടർ
മലപ്പുറം: മുണ്ടുപറമ്പ് ഏഴാം വാർഡിൽ ഗവ. ഹോമിയോ ആശുപത്രിക്ക് സമീപം വീട്ടിൽ ഗ്യാസ് സിലിണ്ടർ ചോർന്നു. കളപ്പുരക്കൽ ശശികുമാറിന്റെ വീട്ടിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ 10നാണ് സംഭവം. വിവരം ലഭിച്ച അഗ്നിരക്ഷാസേന സ്ഥലത്ത് എത്തുമ്പോൾ വലിയ അളവിൽ സിലിണ്ടറിന്റെ മുകൾ ഭാഗത്തുനിന്ന് ഗ്യാസ് ചോർന്നു കൊണ്ടിരിക്കുകയായിരുന്നു. ഉടനെ സേനാംഗങ്ങൾ സിലിണ്ടർ അടച്ച് വീടിനു വെളിയിലേക്ക് എത്തിച്ചു.
ഗ്യാസ് കുറ്റി കണക്ട് ചെയ്യുന്ന ഭാഗത്തെ വാഷറിന്റെ തകരാറാണ് ചോർച്ചക്ക് കാരണം. ചോർച്ചയുള്ളതിനാൽ ഗ്യാസ് ഏജൻസിയിൽ വിവരമറിയിച്ച് സിലിണ്ടർ മാറ്റാൻ നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് സീനിയർ ഫയർ ഓഫിസർ കെ. സിയാദിന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ ടി.കെ. നിഷാന്ത്, കെ.സി. മുഹമ്മദ് ഫാരിസ്, പി. അമൽ, ഫയർ ഡ്രൈവർ അബ്ദുൽ മുനീർ എന്നിവർ നേതൃത്വം നൽകി.

