സിവിൽ സർവിസ് പ്രവേശന പരീക്ഷ
text_fieldsപെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സിവില്‍ സര്‍വിസ് അക്കാദമിയിൽ
പ്രവേശന പരീക്ഷ എഴുതുന്നവർ
പെരിന്തല്‍മണ്ണ: ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സിവില്‍ സര്‍വിസ് അക്കാദമിയിലെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ നടത്തി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും ഡല്‍ഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുമായി ആറു കേന്ദ്രങ്ങളില്‍ മൂവായിരത്തോളം പേര് പരീക്ഷയെഴുതി.
ജൂണ്‍ 25ന് ഫലം പ്രസിദ്ധീകരിക്കും. പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച് ആഗസ്റ്റ് ഒന്നിന് ക്ലാസ് തുടങ്ങും. പ്രവേശന പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് മുഖാമുഖം നടത്തിയാണ് പ്രവേശനം നല്‍കുക. ആദ്യ 100 റാങ്കില്‍ ഇടംനേടുന്നവര്‍ക്ക് 100 ശതമാനം സ്കോളര്‍ഷിപ്പോടെ പൂർണ സൗജന്യമായി പെരിന്തൽമണ്ണയിലെ കേന്ദ്രത്തിൽ ഒരു വർഷം പഠിക്കാം. തുടര്‍ന്നുള്ള 200 പേര്‍ക്ക് 50 ശതമാനം സ്കോളര്ഷിപ്പോടെയാവും പ്രവേശനം. കാസർകോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് പ്രവേശന പരീക്ഷയെഴുതിയത്.

