വന്യ ജീവികൾക്കായി ചെക് ഡാം നിർമിച്ചു
text_fieldsഎടക്കോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഓഫിസർമാർ നിർമിച്ച ചെക് ഡാം
മമ്പാട്: മനുഷ്യ വന്യ ജീവി സംഘർഷം ഇല്ലാതാകുന്നതിനായി സർക്കാരിന്റ ഫുഡ് ഫോഡർ വാട്ടർ മിഷന്റെ ഭാഗമായി എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരും വാച്ചർമാരും ചേർന്ന് ബ്രഷ് വുഡ് ചെക്ക് ഡാം നിർമിച്ചു. പാഴ് തടികളും കരിയിലയും ചെളിയും ഉപയോഗിച്ചു ഉൾവനത്തിൽ നിർമിക്കുന്നതാണ് ബ്രഷ് വുഡ് ചെക്ക് ഡാം. എടക്കോട് സ്റ്റേഷൻ പരിധിയിലെ ഉൾക്കാട്ടിൽ നറുക്കൽ, പാലക്കടവ്, ഉണ്ണിത്തോട്, പന്നിത്തോട് ഭാഗങ്ങളിലാണ് ഇത്തരം ഡാമുകൾ നിർമിച്ചത്.
നിർമാണ പ്രവൃത്തികൾക്ക് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ മനോജ് നേതൃത്വം നൽകി. വേനൽ രൂക്ഷമായി കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം പ്രവർത്തനങ്ങളിലൂടെ വന്യ ജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് തടയാൻ കഴിയുമെന്ന് ഫോറസ്റ്റ് ഓഫിസർമാർ പറഞ്ഞു.

