ചാരിറ്റി ട്രസ്റ്റിെൻറ പേരില്‍ വ്യാജ പണപ്പിരിവ്
text_fieldsചങ്ങരംകുളം: ചാരിറ്റി ട്രസ്റ്റിെൻറ പേരില്‍ നോട്ടീസും റസീറ്റ് ബുക്കും അടിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് ചങ്ങരംകുളം പൊലീസിന് കൈമാറി.
തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി ട്രസ്റ്റ് എന്ന പേരിലാണ് നോട്ടീസ് അടിച്ച് യുവാവും രണ്ട് വീട്ടമ്മാരും അടങ്ങുന്ന സംഘം വീടുകള്‍ കയറിയിറങ്ങി പിരിവ് നടത്തി വന്നത്. സംശയം തോന്നിയ നാട്ടുകാര്‍ റസീറ്റ് ബുക്കിലുള്ള മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടതോടെ വയനാട് സ്വദേശിയായ യുവാവ് ആണെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.
ഇതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ സംഘത്തെ തടഞ്ഞ് പൊലീസിന് കൈമാറിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

