Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 15 വയസ്സുകാരനെ കാണാതായിട്ട് രണ്ടു ദിവസം; തെരച്ചിൽ തുടരുന്നു
text_fieldsbookmark_border
അരീക്കോട്: ഊർങ്ങാട്ടിരി പഞ്ചായത്തിലെ വെറ്റിലപ്പാറ ചൈനങ്ങാട് സ്വദേശികളായ പൂളക്കൽ ഹസ്സൻ കുട്ടി - ഖദീജ ദമ്പതികളുടെ മകൻ 15 കാരനായ മുഹമ്മദ് സൗഹാനെ കാണാതായിട്ട് രണ്ട് ദിവസം. പൊലീസിൻെറയും ഡോഗ് സ്‌കോഡിൻെറയും നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനിയിട്ടില്ല.
ശനിയാഴ്ച രാവിലെയാണ് സൗഹാനെ കാണാതായത്. കുട്ടിയെ കാണാതായ ചെക്കുന്ന് മലയുടെ താഴ്‌വാരം പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും തിങ്കളാഴ്ച രാത്രി വരെ കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വീടിനു സമീപം വനപ്രദേശം ആയതുകൊണ്ടുതന്നെ ഇവിടെയും തിരച്ചിൽ നടത്തുന്നുണ്ട്.
ഇരു നിറം. തള്ളവിരൽ വായയിൽ ഇടുന്ന പ്രകൃതമുണ്ട്. തള്ളവിരളിൽ ചെറിയ പാട് കാണാം. വിവരം ലഭിക്കുന്നവർ അറിയിക്കുക. അരീക്കോട് പൊലീസ് സ്റ്റേഷൻ: 0483 2850222. ഉമ്മർ (ബന്ധു): 9249274131, വാർഡ് മെമ്പർ: 9961242232.
Next Story

