മൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
text_fieldsനിലമ്പൂർ: വിൽപനക്കായി കൈവശം വെച്ച മൂന്ന് കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സൗത്ത് 24 പർഗാന സ്വദേശി പിന്റു മണ്ഡലിനെ (34) ആണ് നിലമ്പൂർ എസ്.ഐ പി. ജയകൃഷ്ണൻ അറസ്റ്റ് ചെയ്തത്. നിലമ്പൂർ കല്ലേമ്പാടത്തുള്ള വാടക ക്വാർട്ടേഴ്സിൽ രാത്രി 11ഓടെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
അവധിക്ക് നാട്ടിൽ പോകുന്ന ഇതരസംസ്ഥാന തൊഴിലാളികൾ അവിടെനിന്ന് കുറഞ്ഞ വിലക്ക് കഞ്ചാവ് വാങ്ങി ജില്ലയിലെത്തിച്ച് വിൽപന നടത്തുകയാണ് പതിവ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

