‘മാധ്യമ പ്രവര്‍ത്തക ക്ഷേമ ബോര്‍ഡ് രൂപവത്കരിക്കണം’
text_fieldsസീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരള ജില്ല സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും നിലവില്‍ ജോലിയിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി മാധ്യമ പ്രവര്‍ത്തക ക്ഷേമ ബോര്‍ഡ് രൂപവത്കരിക്കണമെന്ന് സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരള ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍.വി. മുഹമ്മദ് അലി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സി.എം. അലി വരവുചെലവു കണക്കും അവതരിപ്പിച്ചു.
ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയും എസ്.ജെ.എഫ്.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ പി. ബാലകൃഷ്ണന്, കെ.പി.ഒ. റഹ്മത്തുല്ല, പി.എ.എം. ഹാരിസ് എന്നിവർ സംസാരിച്ചു. ഫോറം മുന്‍ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന അന്തരിച്ച പാലോളി കുഞ്ഞിമുഹമ്മദിനെ അനുസ്മരിച്ചു. കെ.പി.ഒ. റഹ്മത്തുല്ലയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

