തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എട്ട് കിലോ കഞ്ചാവ് പിടികൂടി
text_fieldsതിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കണ്ടെടുത്ത
കഞ്ചാവുമായി എക്സൈസ് സംഘം
തിരൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബാഗിൽ സൂക്ഷിച്ച എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. ട്രെയിൻ മാർഗം കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ എക്സൈസ് സംഘവും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രണ്ടാം പ്ലാറ്റ് ഫോമിന് സമീപം ബാഗിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഓരോ കിലോ ഗ്രാം തൂക്കമുള്ള എട്ട് പൊതികളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. അതേസമയം, ബാഗിന്റെ ഉടമയെ കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമാക്കിയതായി ആർ.പി.എഫ് എക്സൈസ് അധികൃതർ അറിയിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.അജയൻ, റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർ കെ.എം. സുനിൽകുമാർ, എക്സൈസ് ഇൻസ്പെക്ടർ അജിരാജ്, ആർ.പി.എഫ്. അസി.ഇൻസ്പെക്ടർ കെ.വി. ഹരിഹരൻ, ബി.എസ്. പ്രമോദ്, അസി.എക്സൈസ് ഇൻസ്പെക്ടർ കെ.എം. ബാബുരാജ്, ഡ്രൈവർ ചന്ദ്രമോഹൻ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

