കൺവെൻഷൻ സെന്റർ ഉദ്ഘാടനത്തിൽ 10 അനാഥ കുട്ടികളുടെ വിവാഹം
text_fieldsപുല്ലൂർ മഹല്ല് കമ്മിറ്റിക്ക് നെടിയോടത്ത് കുടുംബം നിർമിച്ചു നൽകിയ കൺവെൻഷൻ
സെന്റർ ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
പുല്ലൂർ: പുല്ലൂരാൽ നെടിയോടത്ത് കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനവും അനാഥകളായ 10 കുട്ടികളുടെ വിവാഹവും പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ നിർവഹിച്ചു. മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
നെടിയോടത്ത് കുടുംബം പുല്ലൂർ മഹല്ല് കമ്മിറ്റിക്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ നെടിയോടത്ത് മൊയ്തീൻകുട്ടി ഹാജിയിൽനിന്ന് മഹല്ല് പ്രസിഡന്റ് ഹുസൈൻ കോയ തങ്ങൾ ഏറ്റുവാങ്ങി.
ഖത്തീബ് ഹുസൈൻ ഫൈസി, മുജീബ് റഹ്മാൻ ഫൈസി, തുറാബ് മുഹമ്മദ് സഖാഫി, ടി. ബീരാൻകുട്ടി ഹാജി, തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി. ഇസ്മായിൽ, പഞ്ചായത്ത് മെംബർമാരായ എ. മോഹനൻ, നുസൈബ, സി.പി. വേലായുധൻ, വസന്ത, ലില്ലി ഗഫൂർ, ഫൈസൽ എരണിക്കൽ, എ.എ.കെ. മുസ്തഫ, കൺവെൻഷൻ സെന്റർ ഡയറക്ടർമാരായ നാസർ, ശരീഫ്, സഫീർ, നെടിയോടത്ത് ഹംസ ഹാജി, കുടുംബ കൂട്ടായ്മ പ്രസിഡന്റ് കോയക്കുട്ടി ഹാജി, ഭാരവാഹികളായ മരക്കാർ ഹാജി, ബാവ ഹാജി, സുനീർ വാണിയന്നൂർ, ഹുസൈൻ തലക്കടത്തൂർ എന്നിവർ പങ്കെടുത്തു. ആറായിരത്തോളം പേർക്ക് ഭക്ഷണം ഒരുക്കി.

