ഭരതനാട്യം, മോഹിനിയാട്ടം നർത്തകരുടെ അരങ്ങേറ്റം നടത്തി
text_fieldsവടകര: വടകര എടച്ചേരിയിലെ പ്രമുഖ നൃത്താധ്യാപിക ബേബി ഷീജയുടെ ശിക്ഷണത്തിൽ ഭരതനാട്യം, മോഹിനിയാട്ടം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം ഗുരുവായൂർ മേലപ്പത്തുർ ക്ഷേത്രത്തിൽ വെച്ച് നടത്തി. നൃത്ത സംവിധാനം നാട്ടുവാങ്കം ബേബി ഷീജ, മൃതങ്കം ദാസൻ പതിയാരക്കര, വയലിൻ അനുഷ് അജയൻ, വായ്പ്പാട്ട് അജയൻ ഗാനാഞ്ജലി, സാന്ദ്ര, നന്ദന, അനഘ എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.
'ശ്രീ ശിവശക്തി പഠന കേന്ദ്രത്തിന്റെ ബാനറിൽ അവതരിപ്പിച്ച' അരങ്ങേറ്റത്തിൽ ശ്രീലക്ഷ്മി കെ.കെ, അനുലക്ഷ്മി കെ.കെ, സാൻവി, ഋതുപർണ, ശിവശ്രീ, ദേവപ്രിയ, ദിവ, ഉണ്ണിമായ, ദേവാങ്കന, നേത്ര എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്. ശ്രീ ശിവശക്തി പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരളനടനം, നാടോടി നൃത്തം, സുംബ ഡാൻസ്. ഫോൺ: 7907805567.

